Search

Tuesday, January 12, 2021

ഭാരതത്തിലെ ആചാരങ്ങളിൽ അഗ്നിയുടെ പ്രാധാന്യം.

 

എന്റെ പരേതനായ അച്ഛൻ യുക്തിവാദിയായിരുന്നു, അതിനാൽ നിരീശ്വരവാദിയായ കുടുംബാന്തരീക്ഷത്തിലാണ് വളർന്നതെങ്കിലും, അച്ഛനും, ഞാനും , അനിയനും ഒഴിച്ച്  എന്റെ പരേതയായ അമ്മയും, ചേച്ചിയും ഹിന്ദു ദൈവങ്ങളിൽ വിശ്വസിച്ചിരുന്നു. പക്ഷെ ഞങ്ങളെ ആകർഷിച്ച കാര്യങ്ങൾ വായിക്കാനും കാണാനും പരിശീലിക്കാനും ഞങ്ങളാരേയും അച്ഛൻ ഒരിക്കലും എതിർത്തിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു. എൻറെ ബാല്യകാലത്തിൽ, ദശലക്ഷക്കണക്കിന് ദേവന്മാർക്കിടയിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനായി  എന്റെ കുടുംബ ഭവനങ്ങളിലോ അയൽപ്രദേശങ്ങളിലോ എല്ലായ്പ്പോഴും ആചാരങ്ങൾ ഉണ്ടായിരുന്നു (കാരണം ഹിന്ദുമതം ഒരു ബഹുദൈവ മതമാണ്). ധാരാളം ദൈവങ്ങൾ ഉള്ളതിനാൽ, പ്രാർത്ഥിക്കാൻ എപ്പോഴും നമ്മുടെ പ്രിയപ്പെട്ട ദൈവത്തെ തിരഞ്ഞെടുക്കാം. ചില ഹിന്ദു ആചാരങ്ങളിൽ അഗ്നിയ്ക്കു എല്ലായ്‌പ്പോഴും വളരെ പ്രധാന പങ്കുണ്ട്. അഗ്നിക്കു ശോഭയുണ്ട്‌, നിങ്ങൾക്ക് അതിന്റെ ശക്തി അനുഭവപ്പെടാം, ചിലപ്പോൾ അത് നിങ്ങളിൽ ഒരു ചെറിയ ഭയം ഉണ്ടാക്കാം, കാരണം അതിന് എല്ലാം നിമിഷങ്ങൾക്കുള്ളിൽ കത്തിചാമ്പലാക്കാനുള്ള തീവ്ര ശക്തിയുണ്ട്.

ദീപം 

ഇരുട്ടിൽ അഗ്നിജ്വാലയേക്കാൾ പ്രതീക്ഷയുള്ളത് എന്താണ്? ഇന്ത്യൻ സംസ്കാരത്തിലുടനീളം, വെളിച്ചം അറിവിനെയും പ്രത്യാശയെയും പ്രതീകപ്പെടുത്തുന്നു, ഫലത്തിൽ എല്ലാ ആചാരപരമായ അല്ലെങ്കിൽ ശുഭകരമായ മുഹൂർത്തങ്ങളെല്ലാം വിളക്ക് തെളിക്കുന്നതിലൂടെ ആരംഭിക്കുന്നു. പ്രകാശിതമായ ഒരു വിളക്കിൽ നിന്നുള്ള വെളിച്ചം ഒരു വാസസ്ഥലത്തേക്കോ സമൃദ്ധിയിലേക്കോ ആകർഷിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹിന്ദു പ്രതീകാത്മകതയിൽ, വിളക്കിന്റെ സുഗന്ധതൈലം അല്ലെങ്കിൽ നെയ്യ്  നിഷേധാത്മകതയെ പ്രതിനിധീകരിക്കുന്നു, തിരി അർഥത്തെ പ്രതിനിധീകരിക്കുന്നു. വെളിച്ചം ഇരുട്ടിനെ നീക്കംചെയ്യുമ്പോൾ, അറിവിന്റെ ജ്വാല അജ്ഞത, നിഷേധാത്മകത, അഹംഭാവം എന്നിവയെ കത്തിയെരിയ്ക്കുന്നു.

മിക്കവാറും എല്ലാ പരമ്പരാഗത ഹിന്ദു ഭവനങ്ങളിലും, കുടുംബ ദേവതയുടെ പീഠത്തിന് മുന്നിലോ ഗൃഹ വരാന്തയിലോ ആണ് ദീപം  തെളിക്കുന്നത്. സാധാരണയായി പ്രഭാതത്തിലും സന്ധ്യാസമയത്തുമാണ് സ്ത്രീകൾ വിളക്ക് കത്തിക്കുന്ന ആചാരം നടത്തുന്നത്. സ്ത്രീകളെ വെളിച്ചം കൊണ്ടുവരുന്നവരായും ഇരുട്ടിന്റെ പ്രകാശിപ്പിക്കുന്നവരായും കാണപ്പെടുന്നതിനാൽ, അവരെ അറിവിന്റെയും പ്രത്യാശയുടെയും ജ്വാലയുടെ സൂക്ഷിപ്പുകാരായി ചിത്രീകരിക്കുന്നു. 

അഗ്നി 

ഹിന്ദു ആചാരങ്ങളുടെ പ്രധാന സവിശേഷതയാണ് അഗ്നി. അഗ്നി ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും പ്രത്യേക ചടങ്ങുകൾക്കായി മതപരമായി ഉപയോഗിക്കുന്നതിനാലും ഹിന്ദുക്കൾ അഗ്നിയെ  ആരാധിക്കുന്നു

ഭക്തരായ ഹിന്ദുക്കൾ ദിശകളുമായി ബന്ധപ്പെട്ട് അഗ്നിയെ ആരാധിക്കുന്നു. ദേവന്മാരെ ബലിയർപ്പിക്കാൻ അഗ്നി കിഴക്കോട്ട് നയിക്കണമെന്ന് വേദങ്ങൾ പറയുന്നു. ശവം ദഹിപ്പിക്കുമ്പോൾ, അഗ്നി തെക്കു ഭാഗത്തായിരിക്കണം, പാചകത്തിന്, അഗ്നി പടിഞ്ഞാറേ ഭാഗത്തു വെയ്ക്കണം.

ഹിന്ദുക്കൾ അവരുടെ വീടുകളിൽ അഗ്നി തെളിക്കുമ്പോൾ, അവർ സാധാരണയായി അഗ്നിയോട് പ്രാർത്ഥിക്കുകയും അതിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുന്നു.

തീ അതായത് അഗ്നി, പല ഹിന്ദു ചടങ്ങുകളിലും ഉപയോഗിക്കുന്ന ഒരു ചിഹ്നമാണ്, അത് ജനനം, വിവാഹം, ശവസംസ്കാരം എന്നിവയിൽ ഒരു ആചാരമായി മാറുന്നു. കാരണം, നാല് മൂലകങ്ങളും (അഗ്നി, ഭൂമി, ജലം, വായു) മലിനീകരിക്കാൻ കഴിയാത്ത ഒരേയൊരു മൂലകം അഗ്നിയാണ്.

« അഗ്നിയിൽ  അർപ്പിക്കുന്നവ അഗ്നി ദഹിപ്പിക്കുകയും ദൈവങ്ങളുടെ അടുക്കലേക്ക് എത്തിക്കുകയും  ചെയ്യുന്നു, ആകാശത്തിലേക്കും പിന്നെ സ്വർഗ്ഗത്തിലേക്കും. അതിനാൽ അഗ്‌നിയിലർപ്പിക്കുന്ന വഴിപാടിന്റെ സൂക്ഷ്മമായ ഭാഗങ്ങൾ ദേവന്മാരുടെ അടുത്തേക്ക് എത്തുന്നു എന്നാണ് വിശ്വാസം »

ദേവനായ അഗ്നി ആരാണ്?

മനുഷ്യന്റെ സംരക്ഷകനും രാജാവുമായാണ്  അഗ്നി ദേവനെ ഋഗ്വേദം വിശേഷിപ്പിക്കുന്നത്. ആദ്യകാല തിരുവെഴുത്തുകളിൽ, അഗ്നിദേവനെ ഒരു പരമദേവനായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ദ്രന് മാത്രമേ വേദങ്ങളിൽ കൂടുതൽ പരാമർശങ്ങൾ ലഭിച്ചിട്ടുള്ളൂ.

പിന്നീടുള്ള ഗ്രന്ഥങ്ങളിൽ, അഗ്നിക്ക് അതിന്റെ പ്രാധാന്യം നഷ്ടപ്പെടുകയും അതിന്റെ പ്രതീകാത്മക അർത്ഥം ത്രിമൂർത്തി രൂപങ്ങൾ, ശിവൻ, ബ്രഹ്മാവ് എന്നീ രണ്ട് ദൈവങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, അഗ്നിയെ ഇപ്പോഴും ബഹുമാനിക്കുന്നു, സമൃദ്ധി, സമ്പത്ത്, ദീർഘവും ഫലപ്രദവുമായ ജീവിതം എന്നിവയ്ക്ക് വേണ്ടി ഹിന്ദുക്കൾ അഗ്നിയെ ആരാധിക്കുന്നു.

മനുഷ്യരുടെ സംരക്ഷകനെന്ന നിലയിൽ അഗ്നി ഭക്ഷണവും പോഷണവും നൽകുന്നുകടൽക്ഷോഭവുമായി ബന്ധപ്പെട്ട തടസ്സങ്ങളും വിപത്തുകളും ഒഴിവാക്കാൻ അഗ്നി നമ്മെ സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു. വെള്ളത്തിന് കുറുകെ കപ്പലുകളെ അഗ്നി സുരക്ഷിതമായി നയിക്കുന്നുവെന്ന് പറയപ്പെടുന്നു.

അഗ്നി പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് അറിവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്നും, നല്ലൊരു ആശയം ലഭിക്കുമ്പോൾ നമ്മൾ ഒരു പ്രതീകമായി « ലൈറ്റ് ബൾബ് » ഉപയോഗിക്കുന്നു. « ജ്ഞാനോദയം », «ഉൾപ്രകാശം ലഭിച്ചു». എന്നീ പദങ്ങൾ ലഭിക്കുന്നിടത്തും ആശയം ഉണ്ട്.

അഗ്നിദേവനെന്ന നിലയിൽ, സത്യത്തിന്റെ പാതയിലൂടെ നമ്മെ നയിക്കുന്ന അറിവിന്റെ ദൈവമായി അഗ്നിയെ കണക്കാക്കുന്നു. നമ്മുടെ ഉപബോധമനസ്സിന്റെ ആഴത്തിനകത്ത് വസിക്കുകയും പിന്നീട് നിർജീവജീവിതത്തെ ജീവസുറ്റതാക്കുകയും ചെയ്യുന്ന വെളിച്ചമാണ് അഗ്നി. എന്നിരുന്നാലും, അഗ്നി ജീവിതത്തിലേക്ക് ബോധം കൊണ്ടുവരാനും നമ്മെസത്യത്തിലേക്ക്നയിക്കാനും - അതായത് നമ്മുടെ യഥാർത്ഥ സ്വഭാവം - അതായത് അർഥത്തിന്റെ മനസ്സിൽ നിന്ന് ജനിച്ച മോഹങ്ങളെ നാം ത്യജിക്കണം. ഹൃദയത്തിന്റെയും മനസ്സിന്റെയും പരിശുദ്ധി ലഭിക്കാൻ ആവശ്യമായ ത്യാഗങ്ങളുമായി അഗ്നി കൂടുതലും ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെയാണ് നാം « ജ്ഞാനോദയം » നേടുന്നത്.

 ദേവനായ അഗ്നിയുടെ ആഴത്തിലുള്ള പ്രതീകാത്മക അർത്ഥം

പൊതുവായ ധാരണ അഗ്നി ദേവൻ രണ്ട് തടിയ്ക്കുള്ളിൽ വസിക്കുന്നു എന്നതാണ്, അത് ഒരുമിച്ച് ഉരയ്ക്കുമ്പോൾ അഗ്നി ഉണ്ടാകുന്നു. അഗ്നി എല്ലാ വാസസ്ഥലങ്ങളിലും താമസിക്കുന്നു, ശത്രുക്കളില്ല, അതിനാൽ ദേവന്മാരും മനുഷ്യരും തമ്മിലുള്ള മദ്ധ്യസ്ഥനായി കണക്കാക്കപ്പെടുന്നു. മധ്യസ്ഥനെന്ന നിലയിലുള്ള അഗ്നിയുടെ പങ്ക് കാരണം യജ്ഞങ്ങളിലും ത്യാഗപരമായ ആചാരങ്ങളിലും ചടങ്ങുകളിലും പ്രതീകാത്മകമായി അഗ്നിയെ ഉപയോഗിക്കുന്നു. എന്നാൽ അഗ്നിയുടെ ആഴത്തിലുള്ള പ്രതീകാത്മക അർത്ഥം ഉപബോധമനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദ്ദേശ്യത്തിന് അഗ്നി പ്രതീകാത്മകമാണ്.

കൂടുതൽ ആഴത്തിൽ വിശദീകരിക്കാൻ, സിഗ്മണ്ട് ഫ്രോയ്‌ഡിന്റെ   ഉപബോധമനസ്സിന്റെ ഭൂപ്രകൃതി മാതൃക പരിശോധിക്കേണ്ടതുണ്ട്. ഈ പുരോഗമന മനഃശാസ്ത്ര വിദഗ്ദ്ധൻ മനസ്സിനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു; താഴ്ന്ന ബോധം, അതായത് സ്വത്വ ബോധം (നാമെന്റാന്നെന്നതു), ഉയർന്ന ബോധം, അതായത് വലിയ അഹംഭാവം*, ബോധമുള്ള മനസ്സ്, അതായത് അഹംഭാവം°.

ഫ്രോയ്‌ഡിന്റെ സിദ്ധാന്തത്തിൽ, സ്വത്വ ബോധം (അസുരന്മാർ), വലിയ അഹംഭാവം (ദേവന്മാരും) എന്നിവയ്ക്കിടയിലുള്ള ഒരു മധ്യസ്ഥനായി അഹംഭാവം പ്രവർത്തിക്കുന്നു. എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് അഹംഭാവമാണ്.

ഉപബോധമനസ്സിന് രണ്ട് കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ; അഭിവൃദ്ധി പ്രാപിക്കാനും അതിജീവിക്കാനും. വികാരത്താൽ നയിക്കപ്പെടുന്ന താഴ്ന്ന ബോധമുള്ള സ്വത്വ ബോധം നമ്മുടെ നിലനിൽപ്പിനെ പരിപാലിക്കുന്നു. അതിൽ നമ്മുടെ വൈകാരിക നിലനിൽപ്പ് ഉൾപ്പെടുന്നു. നിങ്ങൾ അനുഭവിക്കുന്ന ആസക്തി നിങ്ങളുടെ വൈകാരിക ആവശ്യങ്ങൾ നോക്കുന്നു താഴ്ന്ന ബോധമുള്ള മനസ്സിൽ നിന്നാണ് വരിക

പ്രശ്നം എന്തെന്നാൽ, താഴ്ന്ന ബോധമുള്ള മനസ്സിൽ നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ നടപ്പിലാക്കിയ കാര്യപരിപാടികൽ (പ്രോഗ്രാമുകൾ) ഉണ്ട്, അത് എല്ലായ്പ്പോഴും നിങ്ങളുടെ മികച്ച താൽപ്പര്യങ്ങൾ നിറവേറ്റുന്നില്ല. നമ്മുടെ ഉയർന്ന ബോധത്തെ നാം ശ്രദ്ധിക്കണം, കാരണം നാം അഭിവൃദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്നു - അതുപോലെ തന്നെ പക്വത പ്രാപിക്കാനും ആത്മീയമായി പരിണമിക്കാനും.

അതിനാൽ അഗ്നിയും തീയും ത്യാഗവും വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അഹംഭാവത്തെ അലിയിക്കുന്നതിന്, നമ്മുടെ ഉപബോധമനസ്സിന്റെ ചുമതല ഏറ്റെടുക്കുകയും ചിന്തകളെയും വികാരങ്ങളെയും ശുദ്ധീകരിക്കുകയും വേണം.

പുരാണത്തിൽ അഗ്നിയുടെ പങ്ക്

മുകളിൽ സൂചിപ്പിച്ചതുപോലെ, അഗ്നി മനുഷ്യബോധത്തെ അഥവാ അഹംഭാവത്തെ പ്രതിനിധീകരിക്കുന്നു. അത് നമ്മുടെ സ്വഭാവത്തിന്റെ രണ്ട് വശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു; സ്വത്വ ബോധവും, വലിയ അഹംഭാവവും. ഈ ഇരട്ട സ്വഭാവം, അല്ലെങ്കിൽ കാൾ ജംഗ് വിളിച്ചതുപോലെ, സ്വയം നിഴൽ മനുഷ്യരാശിയുടെ സ്വതസിദ്ധവും പുരാതന ഹിന്ദു ഗ്രന്ഥങ്ങളിൽ അത് കാവ്യാത്മകമായി പ്രകടിപ്പിച്ചിട്ടുമുണ്ട്.

അഗ്നിയെ മഹത്വപൂർവ്വം സ്തുതിക്കുന്ന ഋഗ്വേദം ദൈവത്തെ വെളിച്ചം കൊണ്ടുവരുന്നതായും ഇരുട്ടിനെ അകറ്റുന്നതായും തിരിച്ചറിയുന്നു. അനുയായികൾക്ക് അദ്ദേഹം ആശംസകൾ നേരുമെന്ന് പറയപ്പെടുന്നു, അവർ ത്യാഗങ്ങൾ ചെയ്യുമെന്ന വ്യവസ്ഥയിൽ. ജനകീയ വിശ്വാസത്തിന് വിരുദ്ധമായി, ത്യാഗം ചെയ്യുന്നത് മറ്റ് ജീവജാലങ്ങളെ കൊല്ലുന്നതല്ല, പക്ഷെ ഭൗതിക  മോഹങ്ങൾ ഉപേക്ഷിക്കുക എന്നതാണ്.

"അഗ്നി, എന്ത് അനുഗ്രഹമാണെങ്കിലും, നിങ്ങളുടെ ആരാധകന് നിങ്ങൾ നൽകും,

അത്, അഗിരാസ്, തീർച്ചയായും സത്യമാണ്.

നിന്നോട്, രാത്രിയെ തുരത്തുന്നവൻ, ഹോ അഗ്നി, ദിവസം തോറും പ്രാർത്ഥനയോടെ

നിനക്കു ഭക്തിയുമായി ഞങ്ങൾ വരുന്നു

ത്യാഗങ്ങളുടെ യജമാനൻ, നിത്യനിയമത്തിന്റെ കാവൽക്കാരൻ, പ്രസന്നൻ,

നിങ്ങളിൽ വർദ്ധിക്കുന്നു സ്വന്തം വാസസ്ഥലത്ത്

സമീപിക്കാൻ ഞങ്ങൾക്ക് എളുപ്പമാകണെ, ഒരു പിതാവിനെപ്പോലെ:

അഗ്നി, ഞങ്ങളുടെ നന്മയ്ക്കായി ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുക. "

പിൽക്കാല ഹിന്ദു ഐതീഹ്യങ്ങളിൽ, പ്രത്യേകിച്ച് മഹാഭാരത ഇതിഹാസത്തിൽ അഗ്നിയുടെ ശക്തി ക്ഷയിക്കുന്നു. അഗ്നിദേവൻ വളരെയധികം സോമ കഴിക്കുന്നതിലൂടെ ധാരാളം “ തര്‍പ്പണങ്ങൾ ” ചെയ്തുവെന്ന്  അവർ പറയുന്നു. ആഡംബരപൂർണ്ണമായ സമയത്തെ പ്രതീകപ്പെടുത്തുന്ന ഒരു മാനസിക വിഭ്രാന്തി നൽകുന്ന സസ്യമാണ് സോമ.

ഋഗ്‌വേദ-സംഹിതയുടെ നൂറ്റിയിരുപത് സൂക്തങ്ങൾ സോമയെ പരാമർശിക്കുന്നു. എന്നിരുന്നാലും, വിശുദ്ധ സോമ രസം ശുദ്ധീകരിക്കുന്നതിനുള്ള ചടങ്ങുകളിൽ ഉച്ചരിക്കുന്ന സൂക്തങ്ങളിൽ മാത്രമേ സോമ ശക്തി നേരിട്ട് പ്രയോഗിക്കപ്പെടുകയുള്ളൂ, അതിൽ വേദ മാതൃകയിൽ വളരെ പ്രധാനപ്പെട്ട ഈ ജീവശക്തി പ്രകടമാകുന്നു. ഈ പാനീയവും ഇന്ദ്രനും അഗ്നിയും ദേവന്മാരും തമ്മിലുള്ള ബന്ധം ശ്രദ്ധേയമാണ്.

മനുഷ്യ പ്രകൃതത്തിൽ അഗ്നിയുടെ രണ്ട് വശങ്ങൾ ഇവിടെ കാണാം. ഉയർന്ന ബോധമുള്ള മനസ്സിനെ ശ്രദ്ധിക്കുമ്പോൾ അഹംഭാവം എടുക്കുന്ന തീരുമാനങ്ങളാണ് നല്ല ഗുണവിശേഷങ്ങൾ. എതിരായ കാഴ്‌ചപ്പാട്  എന്നത് നമ്മുടെ സ്വഭാവം നമ്മുടെ ആവശ്യങ്ങൾക്ക് അതീതമായി ഏർപ്പെടുന്ന അല്ലെങ്കിൽ അടിമയാകപ്പെട്ട  ഭൗതിക മോഹങ്ങളുടെ വശത്തെ പ്രതിനിധീകരിക്കുന്നു.

നമ്മുടെ ഉപബോധമനസ്സിലെ ഉയർന്ന കഴിവുകൾ, നാം അഭിവൃദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഭാഗം, പരിണമിക്കാൻ നാം എന്താണ് ചെയ്യേണ്ടതെന്ന് അഹംഭാവത്തെ അറിയിക്കുന്നു. എന്നിരുന്നാലും പലപ്പോഴും, ഇത് നമ്മുടെ ഇഷ്ടത്തിനനുസരിച്ചല്ല അല്ലെങ്കിൽ അജ്ഞാതമായ സംരംഭത്തിലേക്ക് കടക്കുക എന്നാണർഥം. വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കുന്നതിനേക്കാൾ നമുക്കറിയാവുന്ന കാര്യങ്ങളെ അനുകൂലിക്കുന്നത് മനുഷ്യ പ്രകൃതമാണ്. മനസ്സ് അങ്ങിനെ ശീലിച്ചിരിക്കുന്നു.

പ്രസിദ്ധമായ ഋഗ്വേദ സ്തുതിഗീതങ്ങളിലൊന്നിൽ, ദൈവത്തിന്റെ ശത്രുക്കളായ ക്രാവ്യാദുകളുമായി അഗ്നി പോരാടുന്നതായി കാണാം. ഈ കവിതയിൽ അഗ്നിയുടെ അസാധാരണമായ പങ്ക് അദ്ദേഹം ഒരു ക്രാവ്യാദ് കൂടിയാണെന്നും അതിനാൽ സ്വന്തം വിഭാഗവുമായി യുദ്ധത്തിലാണെന്നും ആണ്.

ത്യാഗങ്ങൾ ചെയ്യണമെന്ന് ഉണരുന്ന അഹംഭാവം മനസ്സിലാക്കാൻ തുടങ്ങുന്നത് ഇവിടെ നാം കാണുന്നു. തുടർന്ന്, നമ്മുടെ ഭൂതങ്ങളെ അഭിമുഖീകരിക്കാനും നമ്മുടെ ഉപബോധമനസ്സുമായി പോരാടാനും നമ്മൾ നിർബന്ധിതരാകുന്നു. അഗ്നി ഏറ്റവും മികച്ച ശുദ്ധീകരണശാലയായതിനാൽ മലിനീകരിക്കാൻ കഴിയാത്തതിനാൽ, അഗ്നിയുടെ ശക്തി നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കേണ്ട ഒരു ശക്തിയാണ്.

 അഹംഭാവം° = Ego

വലിയ അഹംഭാവം* = Super ego


No comments:

Post a Comment